സൌദി എനര്‍ജി 2014: ഇന്ത്യയില്‍ നിന്ന് ഇത്തവണ 25 പ്രമുഖ കമ്പനികള്‍
Monday, May 26, 2014 5:27 AM IST
റിയാദ്: നാളെ മുതല്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൌദി എനര്‍ജി 2014 പ്രദര്‍ശനത്തില്‍ ഇത്തവണ ഇന്ത്യയില്‍ നിന്നും 25 പ്രമുഖ കമ്പനികള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ എംബസി വാണിജ്യ വിഭാഗം അറിയിച്ചു. എക്സിറ്റ് പത്തിലുള്ള റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 314 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഒന്നാം നമ്പര്‍ ഹാളിലുള്ള ഇന്ത്യന്‍ പവലിയന്‍ വൈകുന്നേരം 4.30 ന് ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു ഉദ്ഘാടനം ചെയ്യും. ഇ.ഇ.പി.സി എഞ്ചനീയറിംഗ് എക്സ്പോര്‍ട്ട്സ് പ്രമോഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

മെയ് 27 ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികളും സൌദിയിലെ സ്വദേശികളും വിദേശികളുമായ ബിസിനസ്സ് പ്രമുഖരുമായി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ കൂടിക്കാഴ്ച നടക്കും. സൌദി ഇന്തോ ബിസിനസ്സ് ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരേയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി എംബസി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് രീാ@ശിറശമിലായമ്യ.ീൃഴ.മെ എന്ന ഈമെയില്‍ വിലാസത്തിലോ 0114884144 എക്സ്റ്റന്‍ഷന്‍ 228/208 ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍