ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന 'മാനിഷാദയുടെ' ഉദ്ഘാടനം മേയ് 30-ന് ഷാര്‍ജയില്‍
Monday, May 26, 2014 5:26 AM IST
ഷാര്‍ജ: യുഎഇയിലെ യുവദീപ്തി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന മൂന്നാം മാനവ ചേതന യാത്രയായ 'മാ നിഷാദയുടെ' ഉദ്ഘാടനം മേയ് 30 ന് ഷാര്‍ജയില്‍ വച്ച് മുന്‍ മന്ത്രി ശ്രീ മോന്‍സ് ജോസഫ് ങഘഅ നിര്‍വഹിക്കും.

വൈഎംസിഎ, വൈസ്മെന്‍, ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം, മാര്‍ത്തോമ യുവജനസഖ്യം, ഷാര്‍ജ സീറോ മലബാര്‍ കൊയ്നോനിയ തുടങ്ങിയ സംഘ ടനകളുടെ സംയുക്താഭിമുഖ്യത്തില്‍, വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 10 വരെ ഷാര്‍ജ ഇന്ത്യന്‍ എക്സിബിഷന്‍ ആന്‍ഡ് ട്രേഡ് സെന്റെറില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിക്കിടെ എക്യുമിനിക്കല്‍ യുവജന വേദിയുടെയും, യുവദീപ്തി കെസിവൈഎമ്മിന്റെ ജിവകാരുന്യ പ്രവര്ത്തനങ്ങളുടെയും ഉദ്ഘടാനവും നടക്കും.

ജാതി മത വ്യത്യാസമില്ലാതെ മനുഷ്യസ്നേഹത്തിന്റെ പുത്തന്‍ പാത തെളിയിച്ചആദരണീയനായ ഫാദര്‍ ഡേവിസ് ചിറമേല്‍ സമേള്ളനത്തില്‍ ജീവന്റെ മൂല്യത്തെക്കുരിച്ച് മുഖ്യപ്രഭാഷണം നടത്തും. മെയ് 26 ന് ദുബായില്‍ എത്തി ചേരുന്നഅച്ചനെ വിവിധ സംഘടനകളുടെ നേതൃത്തത്തില്‍ സ്വീകരിക്കും

പരിപാടിയുടെ വിജയകരമായി നടത്തിന് വേണ്ടി സാജന്‍ വേളൂര്‍, ജിനോ ജോസഫ് ,ജോസഫ് ചാക്കോ, ജിബു കുര്യന്‍, മോനി ചെറിയാന്‍, സ്മിതോഷ് തോമസ്, ജോര്‍ജ്ജ് കൊലഞ്ചേരി, ജോര്‍ജ് .കെ .ജോണ്‍ ,ആന്‍റോ എബ്രഹാം, മാത്യു സെബാസ്റ്യന്‍ ,ഡൈന്‍ ജോര്‍ജ്, , വര്‍ഗീസ് പാപ്പച്ചന്‍, ബിനോജ് കൊച്ചുമ്മന്‍ , ബെന്നി ഡോമിനിക്,ജോമോന്‍ മാത്യു എന്നിവരുടെ നേതൃത്തത്തില്‍ വിവിധ കമ്മറ്റികള്‍പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ജോ കാവാലം 055 665 1428, ജിനോ ജോസഫ് 050 302 7568.