കുവൈറ്റില്‍ തിരൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Saturday, May 24, 2014 9:11 AM IST
കുവൈറ്റ്: ജുനൂബ് സുറ സിവില്‍ ഐഡി ഓഫീസിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ വടക്കം മുത്തൂര്‍, ചക്കാലക്കല്‍ മരക്കാര്‍ ഹാജി 53 മരിച്ചു.

കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സ്പെഷല്‍ പോലീസില്‍ ജോലി ചെയ്യുന്ന പരേതന്‍ സ്പെഷല്‍ ഡ്യൂട്ടിയെതുടര്‍ന്നു അവതി ദിവസമായിട്ടും ജോലിക്ക് പോകുകയായിരുന്നു. രാവിലെ ഏഴിന് മുബാറക് അല കബീര്‍ ഹോസ്പിറ്റലില്‍ നിന്നും വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ വാഹനത്തെകുറിച്ച് ബന്ധുക്കള്‍ക്ക് അറിവില്ല. വൈകുന്നേരത്തോടെ മൃതദേഹം ദാജീജിലുള്ള മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാളെത്തന്നെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും കെകെഎംഎ ഭാരവാഹികളും.

മകന്‍ ഷംസുദ്ധീന്‍ കുവൈറ്റിലുണ്ട്. മാതാവ് കുഞ്ഞാത്തുമ്മ, ഭാര്യ: ഫാത്തിമ മോള്‍, സൌദത്ത്, സല്‍മത്തു, സഫവാനത്ത്, സുബൈബത്ത്, സലാഹുദ്ദീന്‍, സൈഫുദ്ദീന്‍ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍