മക്കയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
Saturday, May 24, 2014 9:09 AM IST
ജിദ്ദ: മക്കയില്‍ മലയാളി യുവാവ് സ്പോണ്‍സറുടെ മകന്റെ വെടിയേറ്റു മരിച്ചു. നിലമ്പൂര്‍ ആകമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) ആണ് വെടിയേറ്റ് മരിച്ചത്.

മക്ക ശറഫിയയില്‍ താമസിക്കുന്ന സ്പോണ്‍സറുടെ മകനാണ് വെടിവച്ചത്. കഴുത്തിനും നെഞ്ചിനുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് അനസ് ഹൌസ് ഡ്രൈവര്‍ വീസയില്‍ സൌദിയില്‍ എത്തിയത്. ആക്രമണം നടത്തിയ സ്വദേശിയെ പോലീസ് അറസ്റുചെയ്തു.

അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.