എറണാകുളം ജില്ലാ അസോസിയേഷന്‍ സാല്‍മിയ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു
Saturday, May 24, 2014 9:04 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്‍ സാല്‍മിയ യൂണിറ്റ് കുടുംബസംഗമം അല്‍ റസിയ വില്ലയില്‍ നടത്തി. യൂണിറ്റ് കണ്‍വീനര്‍ ജിയോ മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബസംഗമത്തിന്റെ ഉദ്ഘാടനം പ്രഥമ പ്രസിഡന്റ് ഡോ. ജോസ് കൈതാരവും, അംഗത്വ വിതരണം സംഘടന പ്രസിഡന്റ് സജി വര്‍ഗീസ്, ആനന്ദ് മേനോന് നല്‍കി ഉദ്ഘാടനം ചെയ്തു.

കോഓര്‍ഡിനേറ്റര്‍ ബിജു എം.വൈ, സെക്രട്ടറി സന്തോഷ് പണിക്കര്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍സണ്‍ കെ.കെ എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, ഗാനമേള, മിമിക്രി, മാജിക് ഷോ, വിവിധയിനം കായിക മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങേറി. സാല്‍മിയ യൂണിറ്റ് മലയാളം ക്ളാസ് അധ്യാപികക്കുള്ള അവാര്‍ഡ് സീമ ഹരിഹരന് യൂണിറ്റ് സെക്രട്ടറി ബിബിന്‍ മാധവന്‍ സമ്മാനിച്ചു. ഇവന്റ് കണ്‍വീനര്‍ ജോമോന്‍ തോമസ് സ്വാഗതവും ട്രഷറര്‍ റെജി ജോര്‍ജ് നന്ദിയും പറഞ്ഞു.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണം നടത്തി. കോബയറിംഗ് മറിയ റെജി ജോര്‍ജും ജോസഫ് കോംബാറ, രവീന്ദ്രന്‍, തുടങ്ങിയവര്‍ വിവിധ പരിപടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍