സിബിഎസ്ഇ ഫലം: കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളുകള്‍ക്ക് മികച്ച വിജയം
Saturday, May 24, 2014 9:04 AM IST
കുവൈറ്റ് സിറ്റി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ മികച്ചവിജയം.

പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു. 17 കുട്ടികള്‍ ഗ്രേഡ് പത്ത് കരസ്ഥമാക്കി. 65 കുട്ടികള്‍ ഇംഗ്ളീഷിലും 43 പേര്‍ ഹിന്ദി/ഫ്രഞ്ചിലും, 31പേര്‍ മാത്സിലും, 62 കുട്ടികള്‍ സയന്‍സിലും 66 പേര്‍ സോഷ്യല്‍ സയന്‍സിലും എവണ്‍ നേടി.

മാനേജ്മെന്റിന്റെ പ്രോത്സാഹനവും സ്റാഫിന്റെ പരിശ്രമവും വിദ്യാര്‍ഥികളുടെ പ്രയത്നവുമാണ് മികച്ച വിജയത്തിന് കാരണം. വിജയികളെ സ്കൂള്‍ മാനേജ്മെന്റ് അനുമോദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍