എംഎസ്എം ദമാം ശാഖ രൂപീകൃതമായി
Friday, May 23, 2014 6:11 AM IST
ദമാം: വളര്‍ന്നു വരുന്ന വിദ്യാര്‍ഥി തലമുറക്ക് ദിശാബോധം നല്‍കുന്നതിനു വേണ്ടി ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മേല്‍നോട്ടത്തില്‍ എംഎസ്എം ദമാം ശാഖക്ക് രൂപം നല്‍കി.

ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കണമെന്ന് ജാമിഅ: അല്‍ഹിന്ദ് ലക്ചറര്‍ ഷമീര്‍ മദീനി ഉദ്ബോധിപ്പിച്ചു. അന്‍വര്‍ അബൂബക്കര്‍, സര്‍ഫ്രാസ് സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം ഡോ. കബീര്‍ നല്‍കി. ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ മുഹ്സിന്‍, മുഹമ്മദലി പുലാശേരി,അബ്ദുള്‍ അസീസ്,ഫൈസല്‍,അബ്ദുള്‍ ജബാര്‍ കോലോര്‍ത്ത്, ഉമ്മര്‍, മുഹമ്മദ്, ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരവാഹികള്‍: നാസില്‍ അബ്ദുള്‍ അസീസ് (പ്രസിഡന്റ്), ഉസാമ ബിന്‍ ഫൈസല്‍ (സെക്രട്ടറി), മിയാസ് മുഹ്സിന്‍ (ട്രഷറര്‍), അബ്ദുള്ള അബ്ദുള്‍ കരീം (വൈസ് പ്രസിഡന്റ്), യാസിദ് ബിന്‍ ഇന്‍സാഫ് (വൈസ് പ്രസിഡന്റ്), റമീസ് അബ്ദുള്‍ കാദര്‍, അഷ്ഫാക്ക് (ജോ. സെക്രട്ടറിമാര്‍).

സിആര്‍ഇ, വിചാരവേദി, മോറല്‍ സ്കൂള്‍, ബാലവേദി, സ്കൂള്‍ കാമ്പസ് ദഅ്വ, സന്ദേശം എന്നീ വിംഗുകള്‍ക്കും രൂപം നല്‍കി.

തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളാകാന്‍ ബന്ധപ്പെടുക: 03 832 9818,050 762 4525.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം