തനിമ പ്രശ്നോത്തരി മല്‍സരം സംഘടിപ്പിക്കുന്നു
Friday, May 23, 2014 6:10 AM IST
അല്‍ഖോബാര്‍: തനിമ ഖോബാര്‍ മേഖല നടത്തുന്ന 'സ്രഷ്ടാവിനെ അറിയുക' എന്ന കാമ്പയിന്റെ ഭാഗമായി ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികള്‍ക്കായി നടത്തുന്ന പ്രശ്നോത്തരിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്നതാണ്.

'അല്ലാഹു (ദൈവം)' എന്ന മലയാള പുസ്തകത്തെ ആസ്പദമാക്കിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് 'അല്ലാഹു (ദൈവം)' എന്ന പുസ്തകവും പ്രസ്തുത പുസ്തകത്തെ ആധാരമാക്കി തയാറാക്കിയ 75 ചോദ്യങ്ങളും അവയ്ക്ക് ശരിയുത്തരം ഉള്‍പ്പെടെയുള്ള മൂന്ന് ഓപ്ഷനുകളും നല്‍കുന്നതാണ്. ശരിയുത്തരം പുസ്തകം വായിച്ച് കണ്െടത്തേണ്ടതാണ്. ബാക്കി വരുന്ന 30 ശതമാനം ചോദ്യങ്ങള്‍ മതങ്ങള്‍, പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നുമായിരിക്കും. മനുഷ്യന്‍ ഉള്‍പ്പെടെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നാണെന്ന മാനവിക ഐക്യ സന്ദേശം തിരിച്ചറിഞ്ഞു പരസ്പരം അറിഞ്ഞും അടുത്തും സഹായിച്ചും സഹകരിച്ചും കഴിയണമെന്ന സൌഹൃദ സന്ദേശം പ്രവാസി മലയാളി സമൂഹത്തിന് പകര്‍ന്നു നല്‍കുമെന്ന് തനിമ പ്രത്യാശിക്കുന്നുവെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ 13ന് (വെള്ളി) അല്‍ഖോബാറില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ക്വിസ് നടക്കുക. മല്‍സരത്തില്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. വിജയികള്‍ക്ക് ലാപ്ടോപ്, സാംസംഗ് മൊബൈല്‍, ടാബ്ളറ്റ് തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0554693910, 0546744070 എന്നീ നമ്പറുകളിലോ വേമിശാമൂൌശ്വ@ഴാമശഹ.രീാ എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം