മലര്‍വാടി ബാലോല്‍സവം 'ഉല്ലാസം 2014'; രജിസ്ട്രേഷന്‍ ആരംഭിച്ചു
Friday, May 23, 2014 6:10 AM IST
ജിദ്ദ: 'ഇത്തിരി നേരം ഒത്തിരി വിശേഷം' എന്ന മുദ്രാവാക്യവുമായി മലര്‍വാടി ബാലസംഘം ജിദ്ദ സൌത്ത് സോണ്‍ സംഘടിപ്പിക്കുന്ന ബാലോത്സവം 'ഉല്ലാസം 2014' ജൂണ്‍ ആറിന് (വെള്ളി) വൈകുന്നേരം നാലിന് സുലൈമാനിയയിലെ ലുലു ഇസ്തിറാഹയില്‍ നടക്കും.

കുട്ടികളുടെ കലാ കായിക സര്‍ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്െടത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ബാലോല്‍സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കെജി തലം മുതല്‍ എട്ടുവരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ംംം.ാമഹമ്ൃമറശഷ.രീാ എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ പേര്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍: 0500190455 (ജനറല്‍), 0507206341(രജിസ്ട്രേഷന്‍).

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍