സാഹിത്യപുരസ്കാര വിതരണം മേയ് 24ന്
Friday, May 23, 2014 6:10 AM IST
ദമാം: നവോദയ സാംസ്കാരിക വേദി പന്ത്രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗള്‍ഫ് മലയാളികള്‍ക്കായി സാംഘടിപ്പിച്ച സാഹിത്യ- ഫോട്ടോഗ്രഫി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മേയ് 24ന് (ശനി) വിതര

ണംചെയ്യും. വൈകുന്നേരം നാലിന് ഖത്തീഫില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണി മുഖ്യാതിഥിയാകും. പ്രവിശ്യയിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

സൈബര്‍ യുഗത്തിലെ സാഹിത്യ രചനക്ക് പേനയും കടലാസും ആവശ്യമില്ലാത്ത കാലത്ത്, വായന മരിക്കുന്നുവെന്ന് പരിദേവനങ്ങള്‍ക്കിടയിലും ഗൃഹാതുരത്വവുമായി കഴിയുന്ന പ്രവാസികള്‍ക്കിടയില്‍ എഴുത്തിനെ നെഞ്ചേറ്റുന്നവര്‍ ഉണ്ട് എന്നത് ആശ്വാസകരമാണെന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇങ്ങനെയുള്ള സാഹിത്യ മത്സരംകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം