നിലവാരമുള്ള എയര്‍ കണ്ടീഷനുകള്‍ ഉപയോഗിക്കുക വഴി 15 ബില്ല്യണ്‍ റിയാല്‍ ലാഭിക്കാന്‍ കഴിയും
Thursday, May 22, 2014 9:13 AM IST
റിയാദ്: ഗുണനിലവാരമുള്ള എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുകവഴി പത്തുവര്‍ഷത്തിനുള്ളില്‍ 10 ബില്ല്യണ്‍ റിയാല്‍ ലാഭിക്കാന്‍ കഴിയുമെന്ന് റിയാദില്‍ കിംഗ് അബ്ദുള്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററില്‍ നടന്ന ഊര്‍ജസംരക്ഷണ സെമിനാറില്‍ വ്യക്തമാക്കപ്പെട്ടു.

ഊര്‍ജസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം മാനിച്ച് 3,74,000 എയര്‍ കണ്ടീഷണറുകള്‍ പിടിച്ചെടുത്ത് മടക്കി. പോര്‍ട്ടിലെത്തിയ 1,86,000 എയര്‍ കണ്ടീഷണറുകള്‍ പോര്‍ട്ടുകളില്‍നിന്നും മടക്കി. 40,000 എയര്‍ കണ്ടീഷണറുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

3,20,000 എയര്‍ കണ്ടീഷണറുകള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുകയും ചെയ്യുന്നു. നിലവാരം കുറഞ്ഞ എയര്‍ കണ്ടീഷണറുകള്‍ ഒഴിവാക്കി നിലവാരമുള്ള എയര്‍കണ്ടീഷണറുകള്‍ സ്ഥാപിക്കുമ്പോള്‍ 15 ബില്ല്യണ്‍ റിയാല്‍ ലാഭം വരുമെന്നു സൌദി പെട്രോളിയം ആന്‍ഡ് മിനറല്‍ സഹമന്ത്രി അബ്ദുള്‍ അസീസ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന് വ്യക്തമാക്കി. ഊര്‍ജ ഉത്പാദനത്തിന്റെ കുറവിലുടെയാണ് ഇത് സാധ്യമാവുക. ലാഭത്തില്‍ 500 ദശ ലക്ഷം റിയാലിന്റെ ലാഭം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ സൌദിയില്‍ പൊടുന്നനെയുള്ള വളര്‍ച്ചയാണ് പ്രകടമായത് ഇതനുസരിച്ച് ഊര്‍ജ ഉത്പാദനത്തിലും ഉപയോഗത്തിലും വര്‍ധനവുണ്ടായിട്ടുണ്െടന്ന് അദ്ദേഹം വ്യക്തമാക്കി.

സൌദിയില് ഊര്‍ജ ഉപയോഗം കുടിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക ഉപയോഗത്തില്‍ അഞ്ചു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇപ്പോഴുള്ളത്. 2030 ആവുമ്പോഴേയ്ക്കും ഉപയോഗം ഇപ്പോഴത്തെ ഇരട്ടിയായി മാറും.

കെട്ടിടങ്ങളിലെ താപ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുക വഴി വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കഴിയും. ഇതിന്റെ ഭാഗമായി ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടിക്ക് ആസൂത്രണം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും വ്യാപകമായ ബോധവത്കരണ പരിപാടിയാണ് നടത്തുക.

എണ്ണ ഉപയോഗം കുറയ്ക്കുന്നതിന് വാഹനങ്ങളുടെ എണ്ണകുറയ്ക്കുന്നതിന് പഴയ വാഹനങ്ങള്‍ പിന്‍വലിക്കുക, പരമാവധി ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുക, വാഹന ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്െടന്ന് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം