സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മസ്ലിയാര്‍ക്ക് സ്വീകരണം നല്‍കി
Thursday, May 22, 2014 9:07 AM IST
മനാമ: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ബഹ്റിന്‍ തല പ്രചാരണത്തിനായി ബഹ്റിനിലെത്തിയ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ സമസ്ത ബഹ്റൈന്‍ ഘടകം ഭാരവാഹികള്‍ സ്വീകരിച്ചു.