തറവാട് എട്ടാം വാര്‍ഷികം ആഘോഷിച്ചു
Wednesday, May 21, 2014 6:47 AM IST
റിയാദ്: മലയാളി കുടുംബ കൂട്ടായ്മയായ തറവാട് എട്ടാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാരണവര്‍ റെജി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്്കാരിക സമ്മേളനത്തില്‍ സൌദിയിലെ മുന്‍ പെട്രോളിയം മന്ത്രിയുടെ മകനും അറിയപ്പെടുന്ന അഭിഭാഷകനുമായ ഡോ. ഹാത്തിം ഹസാനെന്‍ മുഖ്യാതിഥിയായിരുന്നു. അല്‍ യാസ്മിന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റഹ്മത്തുള്ള, അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍, നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, ഇന്ത്യന്‍ എംബസി സ്കൂള്‍ വൈസ് ചെയര്‍മാന്‍ റോജി മാവേലി, എം.സി. സെബാസ്റ്യന്‍, തറവാട് കാര്യദര്‍ശി അനീഷ് ചാക്കോ, പിആര്‍ഒ പീയൂസ് മൈക്കിള്‍, വ്യവസായ രംഗത്തെ പ്രമുഖരായ ഗൊസൈബി അല്‍ ഗൊസൈബി, തുര്‍ക്കി മുസ്ബാ അല്‍ എനേസി, അബ്ദ്ദുള്ള ജുറൈബാന്‍, ഫൈസല്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സൌദി അറേബ്യയിലെ സിബിഎസ്സി സ്കൂളുകളുടെ ചാപ്റ്റര്‍ കണ്‍വീനറായ റഹ്മത്തുള്ള, കേന്ദ്രസര്‍ക്കാരിന്റെ 2013-ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് അര്‍ഹനായ ഷിഹാബ് കൊട്ടുകാട്, സൂരജ് എന്നിവര്‍ക്ക് തറവാടിന്റെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

തുടര്‍ന്ന് ദ്യശ്യസന്ധ്യ 2014 എന്ന കലാപരിപാടിയും നടന്നു. ന്യത്തങ്ങള്‍, ലഘുനാടകങ്ങള്‍, കോമഡി ഷോ, ഗസല്‍, പ്രമുഖ ഗായകരായ ജമാല്‍ പാഷ, തങ്കച്ചന്‍, ജിന്‍സി, ഹിബാ ബഷീര്‍ തുടങ്ങിയവര്‍ നയിച്ച ഗാനമേള, തറവാടിന്റെ വളര്‍ന്നുവരുന്ന കൊച്ചുകലാകാരന്‍ ജെസ്വിന്‍ ഷാജന്‍ അവതരിപ്പിച്ച മിമിക്സ് തുടങ്ങിയവ റിയാദിലെ പ്രാസികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. കലാകായിക ദര്‍ശി എബിച്ചന്‍ ചാക്കോ സ്വാഗതവും ഖജാന്‍ജി സണ്ണി കുരുവിള നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍