ഷേഖ് ഹംദാന്‍ അവാര്‍ഡ് സിനു മെറിന്‍ മാത്യുവിന്
Wednesday, May 21, 2014 6:47 AM IST
അബുദാബി: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ബഹുമതിയായ ഷേഖ് ഹംദാന്‍ അവാര്‍ഡ് മലയാളി വിദ്യാര്‍ഥിനി സിനു മെറിന്‍ മാത്യുവിന്. അബുദാബി സണ്‍റൈസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ സിനുവിന് പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള മികവിനാണ് ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ഷേഖ് ഹംമ്ദാന്‍ ബിന്‍ റാഷിദ് അല്‍ മക്തമില്‍ നിന്ന് സിനു അവാര്‍ഡ് സ്വീകരിച്ചു.

ചെങ്ങന്നൂര്‍ കോടുകുളഞ്ഞി വാലേത്ത് കിഴക്കേതില്‍ മാത്യു ചാണ്ടിയുടെയും ഷൈനി മാത്യുവിന്റെയും മകളാണ് സിനു മെറിന്‍ മാത്യു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള