'രചനാമത്സരം 2014' മേയ് 23ന്
Wednesday, May 21, 2014 6:46 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്കോസ്റ് മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി രചനാമത്സരം സംഘടിപ്പിക്കുന്നു. മേയ് 23ന് (വെളളി) ഫുജൈറ ഇന്ത്യന്‍ സ്കൂളില്‍ രാവിലെ എട്ടു മുതലാണ് കെജി മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടക്കുന്നത്.

മലയാളം, ഇംഗ്ളീഷ് ഭാഷകളില്‍ കഥാരചന, കവിതാരചന, ഉപന്യാസരചന എന്നിവയും ചിത്രരചനയും പെയിന്റിംഗ് മത്സരവും കൈയെഴുത്തു മത്സരവും ഉണ്ടായിരിക്കും. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരപരിപാടിയുടെ നടത്തിപ്പിലേയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 5255490, 050 4335110.