കല കുവൈറ്റ്, 'സംഘഗാഥ 2014' മേയ് 23ന്
Wednesday, May 21, 2014 6:41 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക മേളയായ 'സംഘഗാഥ 2014' മേയ് 23 ന് (വെള്ളി) ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈതാനില്‍ നടക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ വ്യാഴാഴ്ച കുവൈറ്റില്‍ എത്തിച്ചേരും. മാതൃഭാഷാ പഠനത്തിന്റെ ഉദ്ഘാടനം വിവിധ കലാപരിപാടികള്‍, ആര്‍ട്ട് ഗ്യാലറി, ബാലകലാമേളയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം, കണ്ണൂര്‍ സലിം സംഘവും ഒരുക്കുന്ന ഗാനസന്ധ്യ എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും.

കുവൈറ്റിന്റെ വിവിധ മേഖലകളില്‍ നിന്നും പരിപാടി സ്ഥലത്തേക്ക് വാഹന സൌകര്യം ഒരുക്കിയതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍