ചികിത്സക്കുപോയ പ്രവാസി നാട്ടില്‍ നിര്യതനായി
Tuesday, May 20, 2014 8:16 AM IST
കുവൈറ്റ്: ചികിത്സക്കായി നാട്ടിലേക്ക് പോയ തൃശൂര്‍ വെള്ളറക്കാട് സ്വദേശി കെ.കെ മുസ്തഫ (50) എറണാകുളം അമൃത ആശുപത്രിയില്‍ നിര്യാതനായി. 33 വര്‍ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം മാലിയ മിയാമി ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ അംഗമാണ് മരിച്ച മുസ്തഫ.

കുഞ്ഞാലിയുടെയും ആയിശുമ്മയുടെയും മകനാണ്. ഭാര്യ റംല, മക്കള്‍ റംഷീദ്, റിയാസ്, ഫായിസ്, ഫസ്ന. സഹോദരങ്ങളായ ഹസന്‍, ഹനീഫ, റസാക്ക്, സൈനുദ്ദീന്‍, സുബൈര്‍ എന്നിവര്‍ കുവൈറ്റിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 65737402.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍