ബ്ളസന്‍ ജോര്‍ജ് സ്മാരക വോളി: അക്മെ ഇന്റര്‍നാഷണലിന് കിരീടം
Tuesday, May 20, 2014 8:15 AM IST
കുവൈറ്റ്: ബ്ളസന്‍ ജോര്‍ജ് ഫൌണ്േടഷന്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ബ്ളസന്‍ ജോര്‍ജ് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റില്‍ അക്മെ ഇന്റര്‍നാഷണല്‍ ജേതാക്കളായി.

അഞ്ച് സെറ്റിന്റെ ആവേശത്തിലേക്ക് നീണ്ട കലാശക്കളിയില്‍ കുവൈറ്റിലെ കസ്മ സ്പോര്‍ട്സ് ക്ളബിനെയാണ് ഇന്ത്യന്‍ കളിക്കാരടങ്ങിയ അക്മെ തോല്‍പിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്റെ നേതൃത്വത്തില്‍ തമിഴ്നാട് താരങ്ങളുമായി ഇറങ്ങിയ അക്മെ പൊരുതിക്കളിച്ചാണ് കുവൈറ്റ് ദേശീയ താരങ്ങളടങ്ങിയ കസ്മയെ കീഴടക്കിയത്. ലൂസേഴ്സ് ഫൈനലില്‍ അമാലിയ ട്രാവന്‍കൂര്‍ വോളി ക്ളബിനെ കീഴടക്കി റിഗയ് സ്പോര്‍ട്സ് ക്ളബ് മൂന്നാമതെത്തി. ടൂര്‍ണമെന്റിലെ മികച്ച സെറ്ററായി വിബിന്‍ ജോര്‍ജ്, ഫൈനലിലെ മികച്ച കളിക്കാരനായി പ്രഭാകര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മംഗഫിലെ ഫഹാഹീല്‍ സ്പോര്‍ട്സ് ക്ളബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കളിക്കാരടങ്ങിയ മൂന്ന് ടീമുകളും സ്വദേശി കളിക്കാരും സൌദി അറേബ്യ, റുമാനിയ രാജ്യക്കാരുമടങ്ങിയ മൂന്ന് ടീമുകളുമാണ് ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ മാറ്റുരച്ചത്. കുവൈറ്റ് വോളിബാള്‍ ഫെഡറേഷന്റെ സഹകരണത്തോടെയാണ് നാലു ദിവസം നീണ്ട ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍