മര്‍ക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലാകെ വ്യാപകം: കാന്തപുരം
Tuesday, May 20, 2014 8:15 AM IST
കുവൈറ്റ്: കോഴിക്കോട് കാരന്തൂര്‍ ആസ്ഥാനമായി, എസ്വൈഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സുന്നി മര്‍ക്കസിന്റെ വിദ്യാഭാസ, സാമൂഹിക, സാംസ്കാരിക, ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കുറ്റമറ്റ രീതിയില്‍

വ്യാപകമായി നടന്നുവരുന്നുണ്െടന്ന്, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.

ഡിസംബറില്‍ കോഴിക്കോട് നടക്കുന്ന സുന്നി മര്‍ക്കസ് മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഐസിഎഫ്, കുവൈറ്റ് നാഷനല്‍ കമ്മിറ്റി, അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആസാം, മുസാഫര്‍നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പരമാവധി ആശ്വാസമെത്തിക്കുന്നതിനും സാന്ത്വനമേകുന്നതിനും

സാധ്യമായിട്ടുണ്െടന്നും സുന്നി മര്‍ക്കസ് ജനറല്‍ സെക്രട്ടറി കൂടിയായ കാന്തപുരം കൂട്ടിച്ചേര്‍ത്തു.

വൈസ് പ്രസിഡന്റ് അഹ്മദ് കെ. മാണിയൂരിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ മര്‍ക്കസ് ഡയറക്ടര്‍ എ.പി. അബ്ദുള്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, അലവി സഖാഫി തെഞ്ചേരി, ഷുക്കൂര്‍ കൈപ്പുറം, അഹ്മദ് സഖാഫി കാവനൂര്‍, സി.ടി.എ. ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി അബു മുഹമ്മദ് സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍