നവയുഗം ബദര്‍ അല്‍ റാബി കൊറോണ വൈറസ് ബോധവത്കരണ ക്യാമ്പ് നടത്തി
Monday, May 19, 2014 5:18 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ കൊറോണ വൈറസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. എന്താണ് കൊറോണ വൈറസ് എന്നും ഈ രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എന്തൊക്കെയാണ് എന്നും ക്യാമ്പില്‍ പങ്കെടുത്ത എല്ലാ പേര്‍ക്കും മനസിലാക്കി കൊടുക്കാന്‍ ക്ളാസ് എടുത്ത ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.

ക്യാമ്പ് ഡോ. അജി വര്‍ഗീസ് എംഡി (ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പ്), ഉദ്ഘാടനം ചെയ്തു. ഡോ. ടെസി റോണി എംഡി, എംഫില്‍ (കിംഗ് അബ്ദുള്‍ അസീസ് എയര്‍ബേസ് ഹോസ്പിറ്റല്‍) ഡോ. ഡോണ ജോസഫ് എംബിബിഎസ് (ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പ്), എന്നിവര്‍ ക്ളാസ് നയിച്ചു. ഡോ. ഫെബിന ബാസിം ബിഎച്ച്എംഎസ് ക്യാമ്പ് നിയന്ത്രിച്ചു. കെ.ആര്‍. അജിത് സ്വാഗതവും ഉണ്ണി ഉണ്ണി പൂച്ചെടിയില്‍ നന്ദിയും പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുന്‍ കരുതലുകള്‍ അടങ്ങിയ ലഘുലേഖ വിതരണം തൊഴില്‍ ക്യാമ്പുകളിലും മറ്റ് സ്ഥലങ്ങളിലും കൂടുതല്‍ ഇത്തരത്തിലുള്ള ബോധവത്കരണ ക്യാമ്പുകളും പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്കുകളുടെ വിതരണം എന്നീ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്ന് സംഘാടകര്‍ അറിയിച്ചു.

അജിത് ഇബ്രാഹിം, കണിയാപുരം, എം.എ. വാഹിദ്, ഹനീഫ വെളിയംകോട്, അന്‍സാരി സലാം, നവാസ് ചാന്നാങ്കര, ഷിബു കുമാര്‍ തിരുവനന്തപുരം, അരുണ്‍ ചാത്തന്നൂര്‍, സഫിയ അജിത്, ജമാല്‍ വില്യാപ്പള്ളി, റിജേഷ് കണിക്കോട്, ഷാജി അടൂര്‍, ഉണ്ണികൃഷ്ണന്‍ വൈപ്പിന്‍, പി.എ.ഹാരിസ് കാട്ടൂര്‍, പ്രിജി കൊല്ലം, ബാസിം ഷാ, ഷാന്‍ പേഴുംമൂട്, ലീന ഉണ്ണികൃഷ്ണന്‍, ലീന ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം