സൌദിയില്‍ 45,000 നിയമ ലംഘകരെ പിടികൂടി: തൊഴില്‍ മന്ത്രാലയം
Monday, May 19, 2014 5:18 AM IST
ദമാം: കഴിഞ്ഞ ആറു മാസത്തിനിടെ സൌദി തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 45,375 പേരെ പിടികുടിയതായി സൌദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 152557 പരിശോധനകളിലാണ് ഇത്രയും തൊഴില്‍ നിയമ ലംഘകരെ പിടികൂടിയതെന്ന് സൌദി തൊഴില് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള നാസിര്‍ അബു സനീന്‍ വ്യക്തമാക്കി.

സൌദി തൊഴില്‍ നിയമ 39 വ്യവസ്ഥ പ്രകാരം മറ്റ് സ്പോണ്‍സറുടെ അടുക്കല്‍ ജോലി ചെയ്യല്‍ (ഫ്രീവീസ), വ്യാജ സ്വദേശി നിയമനം, സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പ്രഫഷണുകളില്‍ ജോലിചെയ്യല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്െടത്തിയത്.

പരിശോധനയില്‍ മറ്റ് തൊഴിലുടമക്ക് കീഴില്‍ 6373 പേരാണ്. പരിശോധനയില്‍ നിയമ ലംഘനം കണ്െടത്തിയതിനെതുടര്‍ന്ന് 11,271 സ്ഥാപനങ്ങളുടെ കമ്പനികളുടെയും സേവനം റദ്ദുചെയ്തതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള നാസിര്‍ അബു സനീന്‍ വ്യക്തമാക്കി.

വനിതാ സ്ഥപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്വദേശി വനതികളെ ജോലിക്ക് വയ്ക്കാതിരിക്കല്‍ സ്ത്രീകള്‍ക്കായി പ്രതേക സൌകര്യങ്ങള്‍ ഒരുക്കാതിരിക്കല്‍, പുരുഷന്മാരുമായി ഇടകലര്‍ന്ന് ജോലിചെയ്യല്‍ തുടങ്ങി നിരവധി നിയമ ലംഘനങ്ങള്‍ കണ്െടത്തിയതായി അദ്ദേഹം അറിയിച്ചു.

തൊഴില്‍ മന്ത്രാലയ ഇന്‍സ്പെക്ടര്‍മാര്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്െടത്തിയാല്‍ അവ രേഖപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തെ ഏല്‍പ്പിക്കുകയാണ് ചെയ്യുക. നുഴഞ്ഞു കയറ്റക്കാരായ തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനയുടമകള്‍ക്ക് ആദ്യ തവണ അമ്പതിനായിരം റിയാല്‍ പിഴയും ഒരു വര്‍ഷത്തേക്ക് റിക്രൂട്ടമെന്റ് തടഞ്ഞു വയ്ക്കുകയും സ്ഥാപനത്തിന്റെ മേധാവിക്ക് ആറു മാസം തടവും ശിക്ഷ നല്‍കും തുടര്‍ന്ന് വിദേശിയാണങ്കില്‍ നാടുകടത്തുകയും ചെയ്യും.

രണ്ടാമത് തവണയും പിടിക്കപ്പെട്ടാല്‍ 75,000 റിയാല്‍ പിഴയും രണ്ടു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് തടഞ്ഞു വയ്ക്കുകയും ചെയ്യും. സ്ഥാപന മേധാവിക്ക് ഒരു വര്‍ഷം തടവും വിദേശിയാണങ്കില്‍ നാടു കടത്തുകയും ചെയ്യു. മുന്നാമതും പിടിക്കപെട്ടാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് തടഞ്ഞുവയ്ക്കുകയും സ്ഥാപന മേധാവിയെ രണ്ടു വര്‍ഷത്തേക്ക് ജയിലിലടക്കുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്യുമെന്നതാണ് നിയമം.

നിയമ ലംഘകരെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യ തവണ പിടിക്കപെടുകയാണങ്കില്‍ 25,000 റിയാല്‍ പിഴ ഒരു വര്‍ഷത്തേയ്ക്ക് റിക്രൂട്ടമെന്റ്് തടഞ്ഞുവയ്ക്കുകയും ചെയ്യും സ്ഥാപന മേധാവി വിദേശിയാണങ്കില്‍ നാടുകടത്തുകയും ചെയ്യും. രണ്ടാമതും പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴയും 2 വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് തടഞ്ഞു വയ്ക്കുകയും ചെയ്യും കുടാതെ സ്ഥാപനത്തെകുറിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യും, ഇതോടപ്പം സ്ഥാപനത്തിന്റെ മേധാവിക്ക് ആറു മാസം തടവും വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ലക്ഷം റിയാല്‍ പിഴ ഒടുക്കുകയും അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് തടയുകയും സ്ഥാപനത്തെ പരസ്യപെടുത്തുകയും സ്ഥാപന മേധാവിയെ ഒരു വര്‍ഷത്തേയ്ക്കു ജയിലിലടക്കുകയും വിദേശിയാണങ്കില്‍ നാടു കടത്തുകയും ചെയ്യും.

തൊഴിലാളിയെ മറ്റുള്ള തൊഴിലുടമയുടെ അടുക്കല്‍ ജോലി ചെയ്യാനായി അനുവദിക്കുന്ന സ്പോണ്‍സറുടെ ഉടമക്ക് ആദ്യ തവണ 15,000 റിയാല്‍ പിഴയും ഒരു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് തടഞ്ഞുവയ്ക്കുകയും ചെയ്യും. തുടര്‍ന്ന് വിദേശിയായ തൊഴിലാളിയെ മൂന്നുമാസത്തെ ജയില്‍ തടവിനുശേഷം നാടുകടത്തും. രണ്ടാം തവണ നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് 30,000 റിയാല്‍ പിഴയും രണ്ടു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് തടയുകയും ചെയ്യും. തൊഴിലുടമ വിദേശിയാണങ്കില്‍ നാടുകടത്തുകയും ചെയ്യും. മൂന്നാമതും നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്പോണ്‍സറിന് ഒര ലക്ഷം റിയാല്‍ പിഴയും അഞ്ചു വര്‍ഷം റിക്രൂട്ടമെന്റ് തടയുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്യും.

നുഴഞ്ഞു കയറ്റക്കാരെ ജോലിക്ക് വയ്ക്കുകയോ, അഭയം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ആദ്യ തവണ 25,000 റിയാല്‍ പിഴയും ആറു മാസം തടവും വിദേശിയാണങ്കില്‍ നാടുകടത്തുകയും ചെയ്യും. നിയമ ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും വിദേശയാണങ്കില്‍ നാടുകടത്തുകയും ചെയ്യും. മൂന്നാമതും നിയമം ലംഘിക്കുകയാണങ്കില്‍ ലക്ഷം റിയാല്‍ പിഴയും ഒരൂ വര്‍ഷം തടവും വിദേശിയാണങ്കില്‍ നാടുകടത്തുകയും വേണം.

സ്വന്തം ഉത്തരവാദിത്തത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ആദ്യതവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴയും നാടുകടത്തലുമാണ് ശിക്ഷ. രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ 25,000 റിയാല്‍ പിഴയും ഒരുമാസം തടവും തുടര്‍ന്ന് നാടു കടത്തുകയും ചെയ്യും. തുടര്‍ന്നും നിയമലംഘനം ഉണ്ടായാല്‍ 50,000 റിയാല് പിഴ ആറു മാസം തടവും ആയിരിക്കും ശിക്ഷ തുടര്‍ന്ന് നാടു കടത്തും.

നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദേശികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുകയും നിശ്ചിത കാലത്തിന് സൌിദിയിലേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം