വിചാര്‍ ഭാരതി കുവൈറ്റ് ഏകദിന വനിതാ ശില്‍പശാല മേയ് 30ന്
Sunday, May 18, 2014 7:31 AM IST
കുവൈറ്റ്: വിചാര്‍ ഭാരതി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. സ്ത്രീ ശക്തിയാണെന്നും, സന്തുലിതമായ കുടുംബത്തിനും സമൂഹത്തിനും അവള്‍ ആദരിക്കപ്പെടേണ്ടതും

സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണെന്നുമുള്ള ഭാരതീയ സങ്കല്‍പ്പത്തിനതീതമായി ആധുനിക കാലഘട്ടത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥകളെ മുന്‍നിര്‍ത്തി, സ്ത്രീയുടെ ഭൌതികവും മാനസികവും ആധ്യാത്മികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് 'ശക്തി' എന്ന വനിതാശില്‍പശാല രൂപീകരിച്ചിട്ടുള്ളത്.

മേയ് 30ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന ശില്‍പശാലയില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭാരതത്തിലേയും കുവൈറ്റിലേയും പ്രശസ്തരും പ്രഗത്ഭരുമായ വനിതകള്‍ ക്ളാസെടുക്കും. പ്രവേശനം രജിസ്റര്‍ ചെയ്ത സ്ത്രീകള്‍ക്ക് മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99995831, 66477894.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്