ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അപ്രാപ്യമല്ല.: ടി.പി. സീതാറാം
Sunday, May 18, 2014 7:26 AM IST
അബുദാബി: ആരുടെയും സഹായമില്ലാത്ത ഏതു ഇന്ത്യാക്കാരനും കടന്നു വരാവുന്ന ഇടമായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ മാറ്റിയെടുക്കാന്‍ സാധിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അഭിപ്രായപ്പെട്ടു.

അബുദാബി മലയാളി സമാജം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും ബന്ധപ്പെടുന്നതിനും പരിഹാരം തേടുന്നതിനും എംബസിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യ - യുഎഇ ബന്ധങ്ങള്‍ വിപുലപ്പെടുത്താനും ശക്ത്തമാക്കാനും ഉള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പുതിയ സര്‍ക്കാര്‍ എത്തുന്നതോടെ ഇത്തരം നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അംബാസഡര്‍ പറഞ്ഞു.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു, എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.കെ യുസഫലി, സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ട്രഷറര്‍ ഫസല്ദിന്‍ മുഹമ്മദ്, ഐഎസ്സി പ്രസിഡന്റ് യു. നടരാജന്‍, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാഹാജി, കെ.എസ് സി പ്രസിഡന്റ് എം.യു വാസു, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി.എ. അബ്ദുള്‍ സമദ്, സമാജം കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.എ. നാസര്‍, വനിത വിഭാഗം കണ്‍വീനര്‍ രേഖ ജയകുമാര്‍, ബാലവേദി പ്രസിഡന്റ് മെറിന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള