ഇസ്രാഅ -മിഅറാജ് അനുസ്മരണം
Sunday, May 18, 2014 6:55 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്രാഅ -മിഅറാജ് അനുസ്മരണം സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഏരിയ ആക്ടിംഗ് പ്രസിഡന്റ്

മുസ്തഫ ഏഴോത്തിന്റെ അധ്യക്ഷതയില്‍ യുഎഇ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹംസ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുള്‍ ഷുക്കൂര്‍ സ്വാഗതവും അയൂബ് നന്ദിയും ആശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍