ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ കുട്ടികള്‍ നൃത്ത അരങ്ങേറ്റം നടത്തി
Saturday, May 17, 2014 9:56 AM IST
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ക്ളാസിക്ക് ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'ഭരതാഞ്ജലി'യില്‍ പതിനാലു കുട്ടികളുടെ അരങ്ങേറ്റം നടന്നു.

തമിഴ് ചലച്ചിത്ര നടന സേതു ജി.പിള്ള ചടങ്ങ് ഉത്ഘാടനം ചെയ്തു. ഐഎസ്സി പ്രസിഡന്റ് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, മോഹന്‍ദാസ് ഗുരുവായൂര്‍, സയ്യിദ് അഫ്സോര്‍ നാഷ്, വാസു കുറുങ്ങോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ വിഭാഗ ങ്ങളിലാണ് അരങ്ങേറ്റം നടന്നത്. കലാമണ്ഡലം സരോജിനി, ദേവന്‍ അന്തിക്കാട്, ജോബി മാത്യു, തുടങ്ങിയ നൃത്ത സംഗീത അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഷാഹിദനി വാസു സ്വാഗതവും ഷര്‍മ്മിലി നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും കലാ സാംസ്കാരിക പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള