മോഡല്‍ സ്കൂളിന് തിളക്കമാര്‍ന്ന വിജയം
Saturday, May 17, 2014 5:19 AM IST
അബുദാബി: ഈ വര്‍ഷം മോഡല്‍ സ്കൂളില്‍ പ്ളസ് ടു പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും തുടര്‍ പഠനത്തിനുള്ള യോഗ്യത നേടി. സയന്‍സ് ഗ്രൂപ്പില്‍ 45 വിദ്യാര്‍ഥികളും, കൊമേഴ്സ് ഗ്രൂപ്പില്‍ 37 വിദ്യാര്‍ഥികളും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

98.75% മാര്‍ക്കുനേടി അയിഷസല്‍മ അബുല്ല സയന്‍സ് ഗ്രൂപ്പില്‍ യുഎഇയില്‍ രണ്ടാം സ്ഥാനം നേടി. 97.3% മാര്‍ക്കുലഭിച്ച ശില്പ ടെറന്‍സ് മുന്നാം സ്ഥാനവും 96.5% മാര്‍ക്കോടെ നഫ്ല നൌഷാദ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഈ വിദ്യാര്‍ഥികളും അനശ്വര, നിഷ എന്നി വരും എല്ലാ വിഷയങ്ങളിലും എ പ്ളസ് ഗ്രേഡിന്റെ നേട്ടവും കരസ്ഥമാക്കി.

കൊമേഴ്സ് ടീമില്‍ 95% മാര്‍ക്ക് നേടി ഷാഹിന ബാനു യുഎഇയില്‍ രണ്ടാം സ്ഥാനത്തെത്തി. അഞ്ജലി റെയ്ച്ചലിന് സ്കൂളില്‍ രണ്ടാം സ്ഥാനം ലഭിച്ചു. മുഫീദ അഷറഫിനാണ് സ്കൂളില്‍ മൂന്നാം സ്ഥാനം. അഞ്ച് വിഷയങ്ങളിലും എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ മുദബ്ബിര്‍ റിസ്പാന്‍, അഫിയ ആരീഫ്, സനാശാഫി, ജിഷാവിജയന്‍, ഷാറോണ്‍ സൂസന്‍, സോണി, ആദിത്യ, നെയ്ലി മുസ്തഫ, ഷഫാക് ഖമര്‍, വിനീത, ഉണ്ണികൃഷ്ണന്‍ എന്നിവരാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള