'ക്രൈം നമ്പര്‍ 89' പ്രദര്‍ശനവും ചര്‍ച്ചയും മേയ് 14ന്
Tuesday, May 13, 2014 8:01 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡു നേടിയ ക്രൈം നമ്പര്‍ 89 എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ചര്‍ച്ചയും നടത്തുന്നു.

മേയ് 14ന് (ബുധന്‍) കേരള ഹൌസില്‍ വൈകുന്നേരം 6.30 നാണ് പരിപാടി. ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സുദേവന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ കേരള സംഗീത നാടക അക്കാഡമി ഡല്‍ഹിയില്‍ നടത്തിയ പ്രവാസി നാടക മത്സരത്തില്‍ അവാര്‍ഡ് ലഭിച്ച കലാകാരന്മാരെ ആദരിക്കും.