ഡിഎംഎയുടെ ആഭിമുഖ്യത്തില്‍ കെ.പി.കെ കുട്ടിക്ക് യാത്ര അയപ്പ് നല്‍കി
Monday, April 28, 2014 7:12 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി ജീവിതം താല്‍കാലികമായി അവസാനിപ്പിച്ച് പാലക്കാട്ടെ കാവിശേരിയില്‍ ജീവിതത്തിന്റെ സായാഹ്നകാലം ചെലവഴിക്കാനായി യാത്ര തിരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സംഗീതജ്ഞനുമായ കെ.പി.കെ കുട്ടിക്ക് ഡല്‍ഹി മലയാളി അസോസിയേഷന്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

ഡിഎംഎ കേന്ദ്രക്കമ്മിറ്റിക്കുവേണ്ടി ജോയിന്റ് ഇന്റേണല്‍ ഓഡിറ്റര്‍ വി. മുരളി മേനോനും ജോയിന്റ് ട്രഷറര്‍ എ.മുരളീധരനും ചേര്‍ന്ന് ബൊക്കെ നല്‍കി. ഡിഎംഎ മയൂര്‍ വിഹാര്‍ ഫേസ്2 ശാഖാ ചെയര്‍മാന്‍ കെ.വി. മുരളിധരന്‍, ഡിഎംഎ മയൂര്‍ വിഹാര്‍ ഫേസ്1 ശാഖാ സെക്രട്ടറി ശാന്തകുമാര്‍ തുടങ്ങിയര്‍ ആശംസകള്‍ നേര്‍ന്നു. മയൂര്‍ വിഹാര്‍ ഫേസ്1 എക്സ്ടെന്‍ഷനിലെ ഗ്ളാക്സോ അപ്പാര്‍ട്ട്മെന്റിലായിരുന്നു ചടങ്ങ്.

അക്ഷര ശ്ളോകം, കവിതാ പാരായണം, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ നടത്തണമെന്നും എങ്കില്‍ മാത്രമേ സാധാരണ ജനങ്ങളുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ സംഘടനകള്‍ക്ക് സാധിക്കുകയുള്ളുവെന്നും കെ.പി.കെ കുട്ടി തനിക്കു നല്‍കിയ സ്നേഹ പ്രകടനങ്ങള്‍ക്കും ആശംസകള്‍ക്കും മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി