ജ്യോതി പ്രിന്റേഴ്സിന്റെ പുതിയ യൂണിറ്റ് നോയിഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Saturday, April 26, 2014 8:33 AM IST
ന്യൂഡല്‍ഹി: ജ്യോതി പ്രിന്റേഴ്സിന്റെ പുതിയ പ്രിന്റിംഗ് പ്രസ് ഡല്‍ഹിക്ക് സമീപം നോയിഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പൂച്ചില്‍ വൈദീകര്‍ നേതൃത്വം നല്‍കുന്ന ജ്യോതി പ്രിന്റേഴ്സിന്റെ രണ്ടാമത്തെ വെബ് പ്രിന്റ്ിംഗ് യൂണിറ്റാണ് നോയിഡ സെക്ടര്‍ എട്ടിലെ സി12 ല്‍ ആരംഭിച്ചത്.

കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യാല്‍ ഫാ.ഡൊമിനിക് തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. ജ്യോതി പ്രിന്റേഴ്സ് സ്ഥാപക ഡയറക്ടര്‍ ഡോ. സേവ്യര്‍ വടക്കേക്കര, ഡയറക്ടര്‍ ഫാ.ബൈജു ചാലക്കല്‍, ഡോ.ജോണ്‍ ദയാല്‍, ഫാ. തോബിയാസ്, സുപ്രീം കോടതി അഡ്വക്കറ്റ് ഡോ. എം.പി രാജു എന്നിവര്‍ക്കൊപ്പം വിവിധ സന്ന്യസ്ത സഭകളില്‍ നിന്നുള്ള പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

12 കളര്‍ പേജ് ഉള്‍പ്പെടെ 20 പേജ് അച്ചടിക്കാവുന്ന വെബ് പ്രസാണ് പുതിയ യൂണിറ്റില്‍ മണിക്കൂറില്‍ 30 നായിരം പേജ് അച്ചടിക്കാന്‍ കഴിയും.