ഡാളസില്‍ നടന്ന അക്ഷരശ്ളോക സദസ് ശ്രദ്ധേയമായി
Thursday, April 24, 2014 8:09 AM IST
ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അക്ഷരശ്ളോക സദസ് ശ്രദ്ധേയമായി. ഗാര്‍ലാന്റ് ബ്രോഡ് വേയിലെ കേരളാ അസോസിയേഷന്‍ ഹാളിലായിരുന്നു ഡാളസിലെ ഭാഷാപ്രേമികള്‍ പങ്കെടുത്ത പരിപാടി. കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് സെക്രട്ടറി റോയ് കൊടുവത്ത് സദസിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

സാഹിത്യകാരനും കേരളാ ലിറ്റററി ആസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹിയുമായ ജോസ് ഓച്ചാലില്‍ പരിപാടിയില്‍ മോഡറേറ്ററായിരുന്നു.

അക്ഷരശ്ളോകത്തെ പറ്റി ആമുഖപ്രസംഗത്തോടെ തുടങ്ങിയ അദ്ദേഹം ഭാഷാ ദേവിയെ സ്തുതിക്കുന്ന അമ്പത്തിയൊന്നു അക്ഷരാളി എന്ന് തുടങ്ങുന്ന ശ്ളോകം ആലപിച്ച് അക്ഷരശ്ളോകസദസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം വേദി അനസ്യൂതം ശ്ളോകവര്‍ഷമായി മാറി.

രണ്ടാം പാദത്തില്‍ നടന്ന അന്താക്ഷരി മത്സരത്തിന് ഹരിദാസ് തങ്കപ്പന്‍ നേതൃത്വം നല്‍കി. അദ്ദേഹത്തോടൊപ്പം ഫ്രാന്‍സീസ് തോട്ടത്തില്‍ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. മലയാള ഗാനങ്ങളും തമിഴ് ഗാനങ്ങളും ശ്ളോക വേദിയില്‍ ആവേശം നിറച്ചു.കേരളാ അസോസിയേഷന്‍ ട്രസ്റി ബോര്‍ഡ് ഡയറക്ടര്‍ പി.ടി. സെബാസ്റ്യന്റെ കൃത്ജ്ഞതയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍