എന്‍എസ്എസ് കുവൈറ്റിന് പുതിയ ഭാരവാഹികള്‍
Thursday, April 24, 2014 8:09 AM IST
കുവൈറ്റ്: എന്‍എസ്എസ് കുവൈറ്റിന്റെ പതിമൂന്നാമത് യോഗം മാര്‍ച്ച് 25ന് അബാസിയ ഓര്‍മ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബൈജു പിള്ളയുടെ അധ്യക്ഷതയില്‍ നടന്നു.

2013-14 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി മധു വെട്ടിയാറും വരവുചെലവ് കണക്കുകള്‍ ട്രഷറര്‍ ദിനചന്ദ്രനും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം രണ്ടു റിപ്പോര്‍ട്ടുകളും സഭ അംഗീകരിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ 29 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും 36 പേരടങ്ങുന്ന പ്രതിനിധിസഭയും 12 പേരടങ്ങുന്ന വനിതാ സമാജവും രൂപീകരിച്ചു. 2014-15 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളായി ഉല്ലാസ് കുമാര്‍ (പ്രസിഡന്റ്) കെ.പി വിജയകുമാര്‍ (ജനറല്‍ സെക്രട്ടറി), ഹരി നായര്‍ (ട്രഷറര്‍) എന്നിവരേയും അനില്‍കുമാര്‍, ശ്രീജിത്ത് പിള്ള, വി.പി അനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ആര്‍. ജയപ്രകാശ്, രാജീവ് പള്ള (ജോ. ട്രഷറര്‍), ഇ.പി ജയറാം (ഓഡിറ്റര്‍), ശാന്തി വേണുഗോപാല്‍ (വനിതാസമാജം കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍ എന്‍എസ്എസ് പ്രതിഞ്ജ പുതുക്കി അധികാരമേറ്റു. ട്രഷറര്‍ ഹരിനായര്‍ കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്