കുവൈറ്റ്: അബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇസ്ലാഹി മദ്രസകളുടെ 'ബാലകൌതുകം 2014' സര്‍ഗമേളയില്‍ അബാസിയ ഇസ്ലാഹി മദ്രസ ഓവറോള്‍ ചാമ്പ്യന്മാരായി. ഫഹാഹീല്‍, സാല്‍മിയ മദ്രസകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ശ്രോതാക്കളില്‍ ഹരം പകര്‍ന്ന് പിഞ്ഞോമന കുരുന്നുകളുടെ കലാപ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നു.
ഒപ്പന, ക്വിസ്, സംഘ ഗാനം, കോല്‍ക്കളി, പ്രസംഗം, ആംഗ്യ പാട്ട്, പ്രബന്ധം,ചിത്ര രചന, മെമ്മറി ടെസ്റ്, ബാങ്ക് വിളി, തജ്വീദ്, ഹിഫ്ള്, കഥ പറയല്‍, കളറിംഗ് തുടങ്ങി നാല്‍പ്പതോളം വൈവിധ്യമായ പരിപാടികള്‍ കൌതുകത്തിന് മിഴികേകി.
സംഗമം ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. കേരള നദ്വത്തുല് മുജാഹിദീന്‍ (കെഎംഎം) സംസ്ഥാന സമിതി അംഗവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും കൌണ്‍സലറുമായ അബ്ദുള്‍ ഗഫൂര്‍ തിക്കോടി സംഗമത്തിലെ മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ഥികളെ നന്മയില് ഉറപ്പിച്ച് നിര്‍ത്താന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക വിദ്യാലയങ്ങളും തിന്മകളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മദ്രസകള്‍ എമ്പാടും കൂടിവരുന്നുവെങ്കിലും പഠിച്ച കാര്യങ്ങള്‍ പരിശീലിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാലേ സമാധാനം ലഭ്യമാകൂവെന്നും ആത്മീയതയുടെ സോഫ്റ്റ്വെയര് വിദ്യാര്‍ഥികളില്‍ ഇന്സ്റാല് ചെയ്യണമെന്നും മുഖ്യാഥിതിയായി സംസാരിച്ച അബ്ദുള്‍ ഗഫൂര്‍ തിക്കോടി വിശദീകരിച്ചു.
ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ചെയര്മാന് എം.ടി മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അയൂബ് ഖാന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, അഷ്റഫ് കാളത്തോള്, സലീം മാസ്റര്‍, സിദ്ധീഖ് മദനി, യൂനുസ് സലീം, ഇബ്രാഹിം കുട്ടി സലഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മദ്രസ അധ്യാപകരും ഐഐസി, എംജിഎം, ഫോക്കസ് വോളന്റിയര്‍മാരും പരിപാടികള്‍ നിയന്ത്രിച്ചു. സംഗമത്തിലെ മുഖ്യാതിഥികള്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മെഡലുകളും സര്‍ട്ടിഫികറ്റുകളും വിതരണം ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍