റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ ഫോറം വിഷു ആഘോഷിച്ചു
Thursday, April 24, 2014 7:58 AM IST
റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിഷു ആഘോഷവും സദ്യയും ആകര്‍ഷകമായി. ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് റഫീഖ് എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോക്ടര്‍മാരായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷലൂബ് എന്നിവര്‍ ചേര്‍ന്ന് പ്രബന്ധം അവതരിപ്പിച്ചു.

ജോലി സംബന്ധമായ ആവശ്യാര്‍ഥം ദമാമിലേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. മുഹമ്മദ് റഫീഖിന് പകരം പുതിയ ചെയര്‍മാനായി ഡോ. സാംസണ്‍ സ്ഥാനമേറ്റു. ഡോ. സെബാസ്റ്റ്യന്‍ ആശംസകളര്‍പ്പിച്ചു. വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. ജൂലിയാ ഫാത്തിമ സ്വാഗതമാശംസിക്കുകയും അതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. ഡോ. റെജി കുര്യന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍