വനിതാവേദി കുവൈറ്റ്, സാല്‍മിയ മേഖലക്ക് പുതിയ ഭാരവാഹികള്‍
Thursday, April 24, 2014 4:17 AM IST
കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റ് കേന്ദ്ര വാര്‍ഷിക സമ്മേളങ്ങളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന സാല്‍മിയ മേഖല സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വീനറായി രശ്മിസുരേഷ്, ജോയിന്റ് കണ്‍വീനറായി ദിവ്യ കിരണ്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ബിന്ദു ദിലീപ് അദ്ധ്യക്ഷയായ സമ്മേളനത്തില്‍ പ്രവര്‍ത്തനസാമ്പത്തിക റിപ്പോര്‍ട്ടുകള്‍ മിനര്‍വ രമേഷും കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് ജനറല്‍സെക്രട്ടറി ശ്യാമളനാരായണനും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍