ദേവസ്യ തോമസ് നിര്യാതനായി
Thursday, April 24, 2014 4:17 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ യൂണീറ്റ് അംഗം ജോസഫ് സെബാസ്റ്യന്റെ പിതാവ് കൈനടി പുത്തന്‍ പറമ്പില്‍ ദേവസ്യ തോമസ് (82) വയസ്സ് ആലപ്പുഴ കൈനടിയില്‍ നിര്യാതനായി. ജോസഫ് സെബാസ്റ്യനെ കൂടാതെ ലിസമ്മ ലാലപ്പന്‍, പെണ്ണമ്മ മാത്യു (കുവൈറ്റ്) എന്നിവര്‍ മക്കളാണ്. സംസ്കാരം ഏപ്രില്‍ 24-ന് ഉച്ചയ്ക്ക് രണ്ടിന്കൈനടി കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും. സെബാസ്റ്യന്‍ ചടങ്ങുകളില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് യാത്ര തിരിച്ചു. വിശദാംശങ്ങള്‍ക്ക് 919744352243 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍