മലയാളി നഴ്സ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Wednesday, April 23, 2014 5:03 AM IST
റിയാദ്: ചങ്ങനാശ്ശേരി സ്വദേശിനി ബേദില്‍ വീട്ടില്‍ ബീന ബെഞ്ചമിന്‍ (41) റിയാദില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പതിമൂന്ന് വര്‍ഷമായി റിയാദിലെ ശാര ഗസ്സാനിലുള്ള ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

റിയാദില്‍ തന്നെയുള്ള ബെഞ്ചമിന്‍ ചെറിയാനാണ് ഭര്‍ത്താവ്. മക്കളായ വര്‍ഷ (12) ലീമ (4) എന്നിവരും റിയാദില്‍ തന്നെയുണ്ട്. മേരിക്കുട്ടിയാണ് മാതാവ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഭര്‍ത്താവിനോടും ബന്ധുവായ റെന്നിയോടുമൊപ്പം ഷിബു പത്തനാപുരം ബഷീര്‍ പാണക്കാട് എന്നിവരും സഹായത്തിനുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍