പണിമുടക്ക്: വിയന്ന നഗരം സ്തംഭിച്ചു
Wednesday, April 23, 2014 5:02 AM IST
വിയന്ന: മെട്രോ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുനടത്തി. ജനുവരി മുതല്‍ ഏപ്രില്‍ വരെ ജീവനക്കാര്‍ക്കു നേരെയുണ്ടായ 37 ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ യൂണിയനുകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.ജീവനക്കാര്‍ക്കുനേരെ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രാവിലെ 4 മുതല്‍ 6.30 വരെയാണ് പണിമുടക്കിയത്.

തൊള്ളായിരത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കാളികളായത്ത്. രാവിലെ 6.30ന് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.സമരസമയത്ത് യാത്രക്കാര്‍ക്കുവേണ്ടി സ്വകാര്യ ബസ് സര്‍വീസ് നടത്തി. നൈറ്റ് ബസ് സര്‍വിസുകള്‍ രാവിലെ6.30 വരെ സര്‍വിസുകള്‍ നടത്തി

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍