പതിനൊന്ന് അടി നീളവും 805 പൌണ്ട് തൂക്കമുള്ള തിമിംഗലം വലയില്‍
Wednesday, April 23, 2014 5:00 AM IST
ഫ്ളോറിഡ: ഗള്‍ഫ് കോസ്റ്റില്‍ മത്സ്യബന്ധനം അടിങ്ങിയിരുന്ന ഫ്ളോറിഡ ഫിഷര്‍മാന്‍ 805 പൌണ്ട് തൂക്കവും പതിനൊന്ന് അടി നീളമുള്ള തിമിംഗലത്തെ പിടികൂടി

ഒരു മണിക്കൂര്‍ നേരത്തെ കഠിനമായ പരിശ്രമത്തിനുശേഷമാമ് തിമിംഗലത്തെ കരയിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞത്. 29 വയസുള്ള ജോയ്ഫോള്‍ക്ക് മത്സ്യബന്ധനം തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു ഇര വലയില്‍ കുടുങ്ങിയത്.

മേക്കൊ വര്‍ഗ്ഗത്തില്‍പ്പെട്ട തിമിംഗലം ലോക റിക്കാര്‍ഡില്‍ സ്ഥാനം പിടിക്കുമെന്നാണ് ഫോള്‍ക്ക് പറഞ്ഞത്ഇതിനുമുമ്പ് വലയില്‍ അകപ്പെട്ട തിമിംഗലത്തിന്റെ കൂടിയ ഭാരം 674 പൌണ്ടായിരുന്ന 2009 ല്‍ ഫ്ളോറിഡാ ബീച്ചില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. പിടികൂടിയ തിമിംഗലത്തെ പാകം ചെയ്തു. 200 പേര്‍ ഭക്ഷിച്ചതായി ഫോള്‍ക്ക് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍