ഡാളസ് സെന്റ് തോമസ് പള്ളി പെരുന്നാള്‍ ഏപ്രില്‍ 26,27 തീയതികളില്‍
Wednesday, April 23, 2014 4:59 AM IST
ഡാളസ്: ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍ ഏപ്രില്‍ 26,27 തീയതികളില്‍. നാഗ്പൂര്‍ ാര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജേഷ് ഫിലിപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

26ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, കണ്‍വെന്‍ഷന്‍ സന്ദേശം, റാസ, ആശീര്‍വാദം, അത്താഴ വിരുന്ന്. 27ന് രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന- ഫാ. ബിജേഷ് മുഖ്യകാര്‍മികത്വം വഹിക്കും. മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, ഉച്ചഭക്ഷണം.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹാശിസുകള്‍ പ്രാപിക്കുവാന്‍ വിശ്വാസികളോട് വികാരി ഫാ. രാജേഷ് കെ.ജി. ജോണും, ട്രസ്റ്റി നെബു കെ. ചെറിയാനും, സെക്രട്ടറി ജോണ്‍ ജോര്‍ജ്ജും അഭ്യര്‍ഥിച്ചു. ഡാളസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് വിലാസം: 9414 ഷൈലോ റോഡ്, ഡാലസ് ടെക്സ് 75228.

കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫാ. രാജേഷ് കെ. ജോണ്‍ - 2149301682, നെബു കെ. ചെറിയാന്‍ - 9729650411, ജോണ്‍ ജോര്‍ജ് - 9723655260.