കൊളോണില്‍ കസ്തൂരി ശലങ്കൈഒളി ഇരുപതാം വാര്‍ഷികാഘോഷം മേയ് മൂന്നിന്
Tuesday, April 22, 2014 7:50 AM IST
കൊളോണ്‍: ഭാരതീയ നൃത്തകലയുടെ വൈവിധ്യരൂപങ്ങള്‍ ജര്‍മനിയിലെ മലയാളി രണ്ടാംതലമുറയ്ക്ക് പരിചയപ്പെടുത്തിയ കൊളോണിലെ കസ്തൂരി ശലങ്കൈഒളി നൃത്തവിദ്യാലയത്തിന്റെ ഇരുപതാം വാര്‍ഷികം മേയ് മൂന്നിന് (ശനി) കൊളോണ്‍ വെസ്സലിംഗിലെ സെന്റ് ഗെര്‍മാനൂസ് (ഗമവേ. ഗശൃരവല ട.ഏലൃാമിൌ, ആീിിലൃൃ.13, 50389 ണലലൈഹശിഴ) ദേവാലയ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

രണ്ടു പതിറ്റാണ്ട് നിറവിലെത്തിയ കസ്തുരി ശലങ്കൈഒളി നൃത്ത വിദ്യാലയത്തില്‍ തുടക്കം മുതലെ രാജ്യഭേദമില്ലാതെ കുട്ടികള്‍ക്ക് നാട്യനടന ശാസ്ത്രത്തിന്റെ ഹരീശ്രീ കുറിക്കാന്‍ അവസരം നല്‍കിയത് ജര്‍മന്‍ രണ്ടാം തലമുറയ്ക്ക് വലിയൊരനുഗ്രഹമായി. എല്ലാവിധത്തിലും കുട്ടികളുടെ കലാപരമായ ഉന്നമനവും വളര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയുള്ള മാതാപിതാക്കളുടെ സഹകരണവും വിദ്യാലയത്തെ ഏറ്റവും മുന്‍പന്തിയില്‍ എത്തിക്കുവാനും കൊളോണ്‍ മലയാളികളുടെ സാംസ്കാരിക ഹൃദയത്തുടിപ്പായി മാറ്റുവാനും കഴിഞ്ഞു.

പ്രതിവാരമുള്ള ചിട്ടയായ പരിശീലനവും നൃത്തത്തോടുള്ള അതിയായ കമ്പവും ജന്മനാ സിദ്ധിച്ച കഴിവും സമന്വയിച്ചപ്പോള്‍ രണ്ടാം തലമുറക്കാരായ കൊച്ചുകുരുന്നുകള്‍ കസ്തൂരി ശലങ്കൈഒളി നൃത്തവിദ്യാലയത്തിന്റെ മാത്രമല്ല ജര്‍മന്‍ മലയാളികളുടെയും അഭിമാനവുമായി.

മേയ് മൂന്നിന് വൈകുന്നേരം ആറിന് (പ്രവേശനം അഞ്ചര മുതല്‍) നടക്കുന്ന ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കുള്ള പ്രവേശനം തികച്ചും സൌജന്യമായിരിക്കും. ഏവരേയും സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തെയ്യാമ്മ കളത്തിക്കാട്ടില്‍ 02236842512.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍