അസോസിയേഷന്‍ ഓഫ് മൊസാംബിക് മലയാളീസിന് പുതിയ ഭാരവാഹികള്‍
Tuesday, April 22, 2014 7:48 AM IST
മപുടോ: അസോസിയേഷന്‍ ഓഫ് മൊസാംബിക് മലയാളീസ് 2014-15 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബിനോയ് ശിവപ്രകാശന്‍ (പ്രസിഡന്റ്), മിഥുന്‍ മേനോന്‍ (സെക്രട്ടറി), രാഹുല്‍ സദാശിവന്‍ (ട്രഷറര്‍) എന്നിവരെ മാര്‍ച്ച് 30 ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞടുത്തു.

പുതിയ കമ്മിറ്റിയുടെ നേതൃതത്തില്‍ വിപുലമായ തോതില്‍ വിഷു ഈസ്റര്‍ ആഘോഷം മപുടോ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏപ്രില്‍ 20 ന് കൊണ്ടാടി.