സമസ്ത മനാമ മദ്രസ വിദ്യാര്‍ഥികളെ അനൂമോദിച്ചു
Tuesday, April 22, 2014 7:45 AM IST
മനാമ: സമസ്ത ബഹ്റൈന്‍ മനാമ മദ്രസ വിദ്യാര്‍ഥികളെ അനൂമോദിച്ചു. അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ ഓരോ ക്ളാസിലേ വിദ്യര്‍ഥികളേയും ഇന്നലെ നടന്ന മദ്രസ സാഹിത്യ സമാജ വേദിയില്‍ എം.സി. മുഹമ്മദ് മുസ്ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൌലവി, ഫൈസല്‍ ദാരിമി, അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍, ശിഹബ് മുസ്ലിയാര്‍, മദ്രസ മാനേജ്മെന്റ് പ്രതിനിധി ശഹീര്‍ കാട്ടമ്പള്ളി എന്നിവര്‍ വിദ്യാര്‍ഥികളെ അനൂമോദിച്ച് പ്രസംഗിച്ചു.

വേദിയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.