രാജന്‍ സംഗമം (മാത്യു വര്‍ഗീസ്) നിര്യാതനായി
Tuesday, April 22, 2014 3:50 AM IST
ടീനെക്ക്, ന്യുജേഴ്സി: എഴുത്തുകാരനായ രാജന്‍ സംഗമം (മാത്യു വര്‍ഗീസ്, മത്തായിക്കുട്ടി-66)ന്യുജേഴ്സിയില്‍ നിര്യാതനായി. രണ്ടു മാസമായി രോഗശയ്യയിലായിരുന്നു.മൂന്ന് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എംഗിള്‍വുഡിലായിരുന്നു താമസം. കരുനാഗപ്പള്ളി പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്.
ഭാര്യ: ലീലാമ്മ വര്‍ഗീസ്. അക്കരക്കാഴ്ചകളുടെ സംവിധായകനും സിനിമ സംവിധായകനും തിരക്കഥാക്രുത്തുമായ അബി വര്‍ഗീസ്, സിബി വര്‍ഗീസ് എന്നിവരാണ് മക്കള്‍.

പൊതുദര്‍ശനം ഏപ്രില്‍ 22-ന് ചൊവ്വ ആറു മുതല്‍ ടീനെക്കിലെ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍. (70 സീഡര്‍ ലൈന്‍, ടീനെക്ക്, ന്യു ജേഴ്സി 0766; (201)8372200). സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ പത്തിന് ആരംഭിക്കും. സംസ്കാരം ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍, 234 പരാമസ് റോഡ്, പരാമസ്, ന്യുജെഴ്സി 07652(201) 6524300.