കേരള ക്ളബിന്റെ കമ്യൂണിറ്റി എന്റിച്ച്മെന്റ് വിഞ്ജാനപ്രദമായി
Monday, April 21, 2014 8:17 AM IST
ഡിട്രോയ്റ്റ്: ഡിട്രോയ്റ്റിലും പരിസര പ്രദേശത്തും ഉള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി 1975 മുതല്‍ ഏകദേശം 39 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സംഘടനയാണ് ദി കേരള ക്ളബ്.

സാമൂഹ്യ സേവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരള ക്ളബ്, ഡിട്രോയ്റ്റിലെ മലയാളി സമൂഹം നേരിടുന്ന ആരോഗ്യം, സാമ്പത്തികം, ഇമിഗ്രേഷന്‍, പൌരന്മാരുടെ നിയമപരവും സംഘടനാപരവുമായ അവകാശങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് മോര്‍ട്ട്ഗേജ്, കരിയര്‍ കൌണ്‍സിലിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംശയ ദുരീകരണം നടത്തുകയും ചെയ്തു.

ഡയബീറ്റിസ് ആന്‍ഡ് ആല്‍ക്കഹോളിസം, കുട്ടികളിലെ ഒബേസിറ്റി, ബ്ളഡ് പ്രഷര്‍, കുട്ടികളിലെ സ്വഭാവ പ്രശ്നങ്ങള്‍, ടീനേജ് കുട്ടികളിലെയും, ഇന്ത്യന്‍ ചെറുപ്പക്കാരുടെ ഇടയിലെ മാനസിക പ്രശ്നങ്ങള്‍ എന്നിവയായിരുന്നു പരിപാടിയില്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍.

ബിനു പണിക്കരുടെ ആശയത്തിന് ഈ വര്‍ഷത്തെ ഭരണസമിതി പൂര്‍ണ പിന്തുണ നല്‍കിയതോടെ കാര്യങ്ങള്‍ വളരെ പെട്ടെന്നുതന്നെ പ്രാവര്‍ത്തികമാക്കുവാന്‍ ഇടയായി. പ്രസിഡന്റ് രമ്യ അനില്‍കുമാര്‍, സെക്രട്ടറി സുഭാഷ് രാമചന്ദ്രന്‍, ട്രഷറര്‍ ജെയ്സണ്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രോഗ്രാം സമയ നിഷ്ട്ടയുടെ കാര്യത്തില്‍ വളരെ കൃത്യത പാലിച്ചു എന്നു ഇന്റഗ്രേറ്റിവ് മെഡിസിനെക്കുറിച്ചു പ്രസംഗിച്ച ജെയിന്‍ മാത്യൂസ് (ഗുഡ് ഹോപ്പ് ഹോം കെയര്‍) അഭിപ്രായപ്പെട്ടു. സമൂഹ നന്മയ്ക്കു സഹായകമാകുന്ന ഇത്തരം പരിപാടികള്‍ ഇനിയും മിഷിഗണില്‍ നടത്തണമെന്ന് പൊതുജനം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രമ്യ അനില്‍കുമാര്‍ 2482191805, സുഭാഷ് രാമചന്ദ്രന്‍ 2484941825, ജയ്സണ്‍ ജോസ് 7343067823.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്