ഹൂസ്റണില്‍ സുവിശേഷ മഹായോഗങ്ങള്‍ ഏപ്രില്‍ 24 മുതല്‍
Monday, April 21, 2014 8:10 AM IST
ഹൂസ്റണ്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24, 25, 26 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ ഹൂസ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ നടത്തുന്ന സുവിശേഷ യോഗങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിദ്ധ സുവിശേഷ പ്രാസംഗികനും മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ് ചെറിയാന്‍ മുഖ്യ പ്രാസംഗികനായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കെ.ബി കുരുവിള 281 636 0327, മത്തായി കെ. മത്തായി 281 277 1482. പി.ഐ വര്‍ഗീസ് 713 436 2880, എ.എം ഏബ്രഹാം 281 208 3473, ജോണ്‍ കുരുവിള 281 416 1706

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി