വിശ്വാസ മൂല്യത്തില്‍ അല്‍മായരുടെ പങ്കാളിത്തം പ്രധാനപ്പെട്ടത്: മാര്‍ റാഫേല്‍ തട്ടില്‍
Monday, April 21, 2014 6:02 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ സീറോ മലബാര്‍ മിഷന്‍ ട്രസ്റി സമ്മേളനം കല്‍ക്കരെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭാ പാരമ്പര്യത്തിലും വിശ്വാസ മൂല്യത്തിലും അല്‍മായരുടെ പങ്കാളിത്തം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി.

സീറോ മലബാര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു കോയിക്കര, ലെയ്റ്റി കോഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍, ഫാ. ഷാജി ഏബ്രഹാം, ഫാ. ജോബന്‍, ഡോ. മാത്യു മാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. ബാംഗളൂരിലെ 23 സീറോ മലബാര്‍ ഇടവകകളിലെയും ദിവ്യകാരുണ്യ കേന്ദ്രങ്ങളിലെയും ട്രസ്റിമാരും വൈദികരും സമ്മേളനത്തില്‍ പങ്കെടുത്തു.