സാഹിത്യ ചര്‍ച്ച മേയ് നാലിന്
Monday, April 21, 2014 6:00 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ചര്‍ച്ച മേയ് നാലിന് രാവിലെ പത്തിന് അള്‍സൂര്‍ മാരപ്പറോഡിലെ കേരള സമാജം സ്കൂള്‍ ഹാളില്‍ നടക്കും. മാറുന്ന മലയാള സാഹിത്യത്തില്‍ തകഴിയുടെ പ്രസക്തി എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുന്നത്. ബാംഗളൂരിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സുധാകരന്‍ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. ഫോറം പ്രസിഡന്റ് കെ.വി.പി. സുലൈമാന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സി.ഡി. ഗബ്രിയേല്‍ സ്വാഗതം പറയും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9845215320, 9880926567.