ജെസിസി കുടുംബ സംഗമം സംഘടിപ്പിച്ചു
Sunday, April 20, 2014 7:50 AM IST
കുവൈറ്റ്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കുടുംബസംഗമം സംഘടിപ്പിച്ചു. അഹമദി പബ്ളിക് ഗാര്‍ഡണില്‍ നടത്തിയ പരിപാടിയില്‍ നിരവധി കലാ, കായിക മത്സരങ്ങളും നടത്തി.

വടംവലിയും മറ്റു മത്സരങ്ങളിലും വിജയികളായ പുരുഷ, വനിതാ ടീമുകള്‍ക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസ്, മണി പാനൂര്‍, സുധീഷ് പൂവങ്കല്‍ ഖലീല്‍, വിനീത്, സമീര്‍ കൊണ്േടാട്ടി, രുദ്രന്‍, ബീന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാജേഷ് നീലേശ്വരം ഉദ്ഘാടനം ചെയ്ത കുടുംബ സംഗമത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അനില്‍ കൊയിലാണ്ടി നന്ദി പറഞ്ഞു. നവാസ് ഒഞ്ചിയം, ഷാജിദ്ദീന്‍ മാള, ഫൈസല്‍, രതീഷ്, പ്രശാന്ത്, അബ്ദുള്‍ വഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍