ലിവര്‍പൂളില്‍ ഉയിര്‍പ്പിന്റെ പ്രത്യാശയില്‍ ഈസ്റര്‍ ആഘോഷങ്ങള്‍
Sunday, April 20, 2014 7:46 AM IST
ലിവര്‍പൂള്‍: പ്രത്യാശയുടെയും ത്യാഗത്തിന്റേയും നന്മയുടെ സ്മരണ ഉണര്‍ത്തി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ഈസ്റര്‍ ആഘോഷിച്ചു.

ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി നെയിം ചര്‍ച്ചില്‍ ശനിയാഴ്ച രാത്രി നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും വലിയ ഒരു വിശ്വാസ സമൂഹം ഭക്തിപൂര്‍വം പങ്കെടുത്തു.

ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ക്ക് ഫാ. ഡെര്‍ബിന്‍ ജോസഫ് വിസി മുഖ്യകാര്‍മികത്വം വഹിച്ചു. ഈസ്റര്‍ നമ്മെ മരണത്തില്‍നിന്നും ജീവനിലേയ്ക്കും ജീവന്റെ ഉയര്‍പ്പിലേയ്ക്കും നയിക്കുന്ന ദിവസമാണെന്ന് ഈസ്റര്‍ സന്ദേശത്തില്‍ ഫാ. ഡെര്‍ബിന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി.

സിസ്റര്‍ ടെസി ജോസഫിന്റെ സഹകരണവും ഗായകസംഘത്തിന്റെ ഗാനങ്ങളും തിരുക്കര്‍മ്മങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് കുട്ടികള്‍ക്ക് ഈസ്റ് എഗ് വിതരണം ചെയ്തു. ടോം തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം തിരുക്കര്‍മ്മങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്