ഉഴവൂര്‍ സംഗമം 2014 മേയ് 30, 31, ജൂണ്‍ ഒന്ന് തീയതികളില്‍
Sunday, April 20, 2014 7:39 AM IST
സ്ക്കോണ്‍ ഓണ്‍ ട്രെന്റ്: സംഗമങ്ങളുടെ സംഗമം എന്ന് അറിയപ്പെടുന്ന ഉഴവൂര്‍ സംഗമത്തിന്റെ ഈ വര്‍ഷത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. മേയ് 30, 31, ജൂണ്‍ ഒന്ന് തീയതികളില്‍ സ്റോക്ക് ഓണ്‍ ട്രെന്റിലാണ് 'ഉഴവൂര്‍ സംഗമം 2014' എന്ന പേരില്‍ നടത്തുന്നത്.

കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സും ഡാനി ഒളിമ്പ്യന്‍ ടോണി വഞ്ചിന്താനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡാന്‍സ് പ്രോഗ്രാമുകളും കുട്ടികള്‍ക്കായി നടത്തപ്പെടുന്ന മാജിക് ഷോ എന്നിവ സംഗമത്തിന്റെ ഭാഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി ചാലില്‍ 07930495077, ബിജു കുപ്പനാനിക്കല്‍ 07727634932, സാജന്‍ പൊട്ടക്കനാല്‍ 07828851527, മനോജ് ആലയ്ക്കല്‍ 07809 625897, സിന്റോ വെട്ടുകല്ലേല്‍ 077233 67687, ജോര്‍ജുകുട്ടി 0788 6865779.